KeralaLatest News

അനധികൃത നമ്പർ നൽകിയത് സിപിഎം നേതാവിന്റെ കെട്ടിടത്തിനും: ക്രമക്കേട് സമ്മതിച്ച് കോര്‍പ്പറേഷന്‍

കോഴിക്കോട്: കോഴിക്കോട്ട് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ അനധികൃത കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് കോര്‍പ്പറേഷന്‍. ഡെപ്യൂട്ടി സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും കിട്ടിയാലുടന്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സെക്രട്ടറി വ്യക്തമാക്കി. റവന്യു വിഭാഗത്തിന്റ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാണ് കെട്ടിടത്തില്‍ ഭക്ഷണശാലയ്ക്ക് ലൈസന്‍സ് നല്‍കിയതെന്നും കണ്ടെത്തി.

മറ്റാരോ സമര്‍പ്പിച്ച യഥാര്‍ത്ഥ അപേക്ഷയില്‍ തിരുത്തല്‍ വരുത്തിയാണ് പള്ളിക്കണ്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അബ്ദുള്‍ നാസറിന്റ അനധികൃത കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചിരിക്കുന്നത്. ഇതേ സംഘം തന്നെയാണ് കെട്ടിടത്തില്‍ ഭക്ഷണശാല പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് കിട്ടാനും സഹായിച്ചത്. ലൈസന്‍സിന് അപേക്ഷ ലഭിച്ചപ്പോള്‍ വാര്‍ഡിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോര്‍പ്പറേഷനിലെ റവന്യു വിഭാഗത്തോട് കെട്ടിടവിവരങ്ങള്‍ തേടി.

കോര്‍പ്പറേഷന്റ റജിസ്റ്ററില്‍ ഇങ്ങനെയൊരു കെട്ടിടം ഇല്ലാതിരുന്നിട്ടും റവന്യൂ സൂപ്രണ്ട് നല്‍കിയത് വ്യാജ റിപ്പോർട്ട് ആണ്. 58/924 A നമ്പര്‍ കെട്ടിടം യു.എ സി അഥവാ അണ്‍‌ ഓതറൈസ്ഡ് കണ്‍സ്ട്രക്ഷന്‍ അല്ലെന്നും ഒരു നില ഷീറ്റിട്ട മുറിയാണന്നും വാണിജ്യ കെട്ടിടമാണന്നും സൂപ്രണ്ട് സാക്ഷ്യപ്പെടുത്തി. കൂടാതെ ഈ ഫയല്‍ ആരോഗ്യവിഭാഗത്തിലേക്ക് അയയ്ക്കാനും അനുമതി നൽകി.

ഇതെത്തുടര്‍ന്നാണ്, അഞ്ചുവര്‍ഷത്തേക്ക് ഭക്ഷണശാല പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് അനുവദിച്ചത്. അതേസമയം, ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍ ക്രമക്കേട് ഉന്നയിച്ചപ്പോൾ ക്രമക്കേട് നടത്തിയത് ഏത് പാർട്ടിക്കാർ ആയാലും നടപടി നേരിടേണ്ടി വരുമെന്ന് മേയർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button