അമരാവതി: ആന്ധ്രാ പ്രദേശിലെ പാല്‍നാട് ജില്ലയിലെ മദ്രസയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരു കുട്ടി മരിച്ചു. നിരവധി പേര്‍ ആശുപത്രിയിലാണ്. പാല്‍നാടിലെ ഗുര്‍സാല നഗരത്തിലെ മദ്രസയിലായിരുന്നു സംഭവം. മദ്രസയില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്വസ്ഥത കലശലായതോടെ ഒരു കുട്ടി മരണപ്പെടുകയായിരുന്നു.
Read Also:എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറെ പ്രഖ്യാപിച്ചു
ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളില്‍ നാല് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments