മുംബൈ: രാജ്യത്ത് 75 ചെറു സംസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ സമ്മാനമായി ചെറു സംസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യമാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവും കറ്റോള്‍ മുന്‍ എം.എല്‍.എയുമായ ആശിഷ് ദേശ്മുഖ് ഉന്നയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കോൺഗ്രസ് നേതാവ് നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. ദീര്‍ഘകാലമായി വിദര്‍ഭ സംസ്ഥാനത്തിനായി ആശിഷ് ദേശ്മുഖ് വാദമുന്നയിച്ചിരുന്നു. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പ്രകാരം ഒരോ സംസ്ഥാനത്തും 4.90 കോടി ജനങ്ങളാണ് ഉള്ളത്.
‘സംസ്ഥാനങ്ങളുടെ വലിപ്പം കൂടുതലായതിനാല്‍ ജനാധിപത്യത്തില്‍ പൗരന്റെ ശബ്ദത്തിന് വളരെ പ്രാധാന്യം കുറവാണ്. മഹാരാഷ്ട്ര സംസ്ഥാനത്തിനടുത്ത് രൂപീകരിച്ച ചെറിയ സംസ്ഥാനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. എന്നാല്‍ വിദര്‍ഭ പോലുള്ള സമ്പന്നമായ ഒരു പ്രദേശം ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ബുദ്ധിമുട്ടുന്നു’-ആശിഷ് ദേശ്മുഖ് പറഞ്ഞു
Read Also: മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്‌കോളർഷിപ്പും: പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി
‘ആളോഹരി വരുമാനം ഇരട്ടിയാക്കല്‍, ജലസേചനം, ആരോഗ്യ സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ക്രമസമാധാനം, റോഡുകള്‍, കുടി വെള്ളം, ജീവിത നിലവാരം, സമൃദ്ധമായ വൈദ്യുതി, ബദല്‍ തൊഴില്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പുരോഗതികള്‍ പുതുതായി സ്ഥാപിതമായ ചെറിയ അയല്‍ സംസ്ഥാനങ്ങളിലുണ്ട്’- ആശിഷ് ദേശ്മുഖ് പറഞ്ഞു.
Post Your Comments