തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് പിന്നലെ എം.എം.മണിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന നേതൃത്വവും. മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നിയമസഭയില്‍ പറഞ്ഞത് അവിടെത്തന്നെ അവസാനിക്കണമെന്നും കോടിയേരി പറഞ്ഞു. മണി പറഞ്ഞത് ടി.പി വധത്തില്‍ സി.പി.എമ്മിന് പങ്കില്ല എന്ന് വ്യക്തമാക്കാനാണെന്നും ധീരജിന്റെ കൊലപാതകം ഏത് ജഡ്ജിയുടെ വിധിയായിരുന്നുവെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കെ കെ രമയ്ക്ക് നേരെ എം എം മണി നടത്തിയത് അരുതാത്ത പരാമര്‍ശമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എം.എം മണിയെ നന്നാക്കാന്‍ ശ്രമിക്കുന്നത് ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിക്കുന്നത് പോലെയാണെന്നും സുരേന്ദ്രന് പറഞ്ഞു. മാലിന്യജല്‍പനങ്ങളാണ് എം എം മണി ദിവസവും നടത്തിവരുന്നതെന്നും രമയ്ക്കെതിരെ എം എം മണി നടത്തിയ പ്രസ്താവന നിലവാരം കുറഞ്ഞതായിപ്പോയെന്നും അനീതിയാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Read Also: സി.പി.എമ്മിന്റെ പക തീരുന്നില്ലെന്ന് തെളിയിക്കുന്നതാണ് എം.എം.മണിയുടെ പ്രതികരണം: കെ സി വേണുഗോപാൽ
കെ കെ രമയെക്കുറിച്ച് പറഞ്ഞ പ്രസ്താവന പിന്‍വലിച്ച് മണി മാപ്പുപറയുകയാണ് വേണ്ടതെന്ന് സുരേന്ദ്രന് പറഞ്ഞു. തെറ്റ് ചെയ്താല്‍ ഖേദം പ്രകടിപ്പിക്കുന്നതിന് മനസാക്ഷി ഇല്ലാത്ത ആളുകൡ ഒരാളല്ലേ എം.എം മണിയെന്നും സുരേന്ദ്രന് പരിഹസിച്ചു.
Post Your Comments