തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി കാനറ ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ജൂലൈ 16 മുതൽ പ്രാബല്യത്തിലായി.
പുതുക്കിയ നിരക്ക് പ്രകാരം, 7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.90 ശതമാനമാണ് പലിശ ലഭിക്കുക. 46 ദിവസം മുതൽ ദിവസം 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.00 ശതമാനവും, 91 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.05 ശതമാനവുമാണ് പലിശ ലഭിക്കുക. 180 ദിവസം മുതൽ 269 ദിവസം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ നൽകും.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിയ്ക്ക് 40 വര്ഷം കഠിന തടവും പിഴയും
270 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 4.55 ശതമാനമാണ് പലിശ. ഒരു വർഷത്തിന് മുകളിലും രണ്ടുവർഷത്തിന് താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.40 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ടുവർഷത്തിനും മൂന്നുവർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് 5.45 ശതമാനവും മൂന്നുവർഷത്തിനും അഞ്ചുവർഷത്തിലും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് 5.70 ശതമാനവും പലിശ ലഭിക്കും. അഞ്ചുവർഷത്തിനും പത്തുവർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് പരമാവധി 5.75 ശതമാനം നിരക്കിൽ പലിശ നൽകും.
Post Your Comments