KeralaLatest NewsIndiaNews

ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾക്ക് പണം നൽകി: എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ന്യൂഡൽഹി: എസ്.ഡി.പി.ഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഡൽഹിയിലുള്ള കനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. മുൻ ആർ.എസ്.എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിലെ പ്രതിക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസിലെ പതിമൂന്നാം പ്രതിയായ അബ്ദുൽ റഷീദിന് ഈ അക്കൗണ്ടിൽ നിന്ന് പണം നൽകിയതായി കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് ഉന്നത നേതൃത്വങ്ങളുടെ അറിവോടെയാണ് ശ്രീനിവാസന്റെ കൊലപാതകം നടന്നതെന്ന ആരോപണം തെളിയിക്കുന്നതാണ് ഈ ഇടപാട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മേലാമുറിയിലെ കടയിൽ കയറിയാണ് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 26 പ്രതികളാണ് ആകെയുള്ളത്. 2022 ഏപ്രിൽ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീനിവാസൻ കൊലക്കേസ് പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു ഇത്.

മേലാമുറിയിലെ കടയിൽ നിന്ന ശ്രീനിവാസനെ മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിലുള്ള പത്തോളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. തലയിൽ മൂന്ന് മുറിവുകളും കൈകാലുകളിൽ ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button