കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് പൊലീസ് പിടിയിൽ. മട്ടാഞ്ചേരി സ്വദേശി സാബു ജോസഫി(54)നെയാണ് എറണാകുളത്തു നിന്നു സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവംം. നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രതി ജോലി സമയത്ത് വിദ്യാര്‍ത്ഥിയെ സെക്യൂരിറ്റി കാബിനിലേക്ക് വിളിച്ച് മൊബൈല്‍ ഫോണിലെ കുറച്ച് വീഡിയോസ് ഡിലീറ്റ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു. ഇതു പ്രകാരം കാബിനിലെത്തിയ വിദ്യാര്‍ത്ഥിയെ ഇയാള്‍ അശ്ലീല വീഡിയോ കാണിക്കുകയും വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ മോശമായി സ്പർശിക്കുകയുമായിരുന്നു. ഇവിടെ നിന്ന് ഓടി വിദ്യാർത്ഥി അധ്യാപകരെ വിവരം അറിയിച്ചു. സംഭവം പ്രശ്നമാകുമെന്ന് മനസിലാക്കിയതോടെ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.
Read Also : സരയൂ നദിയിലൂടെ ഷർട്ട് ധരിക്കാതെ ബൈക്കോടിച്ചു: വൈറലായ യുവാവ് അറസ്റ്റിൽ
തുടർന്ന്, വിദ്യാർത്ഥി രക്ഷിതാക്കള്‍ക്കൊപ്പം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
സെക്യൂരിറ്റി ഏജന്‍സി വഴിയാണ് ഇയാള്‍ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments