ErnakulamNattuvarthaLatest NewsKeralaNews

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം : സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ പിടിയിൽ

മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സാ​ബു ജോ​സ​ഫി(54)​നെ​യാ​ണ് സെ​ന്‍​ട്ര​ല്‍ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

കൊ​ച്ചി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ പൊലീസ് പിടിയിൽ. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സാ​ബു ജോ​സ​ഫി(54)​നെ​യാ​ണ് എ​റ​ണാ​കു​ള​ത്തു നി​ന്നു സെ​ന്‍​ട്ര​ല്‍ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വംം. ന​ഗ​ര​ത്തി​ലെ ഒ​രു പ്ര​മു​ഖ സ്‌​കൂ​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ പ്ര​തി ജോ​ലി സ​മ​യ​ത്ത് വി​ദ്യാ​ര്‍​ത്ഥി​യെ സെ​ക്യൂ​രി​റ്റി കാ​ബി​നി​ലേ​ക്ക് വി​ളി​ച്ച് മൊ​ബൈ​ല്‍ ഫോ​ണി​ലെ കു​റ​ച്ച് വീ​ഡി​യോ​സ് ഡി​ലീ​റ്റ് ചെ​യ്തു ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു പ്ര​കാ​രം കാ​ബി​നി​ലെ​ത്തി​യ വി​ദ്യാ​ര്‍ത്ഥി​യെ ഇ​യാ​ള്‍ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കു​ക​യും വി​ദ്യാ​ര്‍​ത്ഥി​യു​ടെ ശ​രീ​ര​ത്തി​ല്‍ മോ​ശ​മാ​യി സ്പ​ർ​ശി​ക്കു​ക​യുമായിരുന്നു. ഇവിടെ നിന്ന് ഓടി വി​ദ്യാ​ർ​ത്ഥി അ​ധ്യാ​പ​ക​രെ വി​വ​രം അ​റി​യി​ച്ചു. സം​ഭ​വം പ്ര​ശ്‌​ന​മാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ ഇ​യാ​ള്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് മു​ങ്ങു​ക​യാ​യി​രു​ന്നു.

Read Also : സരയൂ നദിയിലൂടെ ഷർട്ട് ധരിക്കാതെ ബൈക്കോടിച്ചു: വൈറലായ യുവാവ് അറസ്റ്റിൽ

തു​ട​ർ​ന്ന്, വി​ദ്യാ​ർത്ഥി ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​ ന​ല്‍​കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

സെ​ക്യൂ​രി​റ്റി ഏ​ജ​ന്‍​സി വ​ഴി​യാ​ണ് ഇ​യാ​ള്‍ സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button