KozhikodeNattuvarthaLatest NewsKeralaNews

മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട് താലൂക്കിൽ കസബ അംശം വെള്ളയിൽ ദേശത്ത് പുതിയ കടവ് ബീച്ച് നാലുകൂടി പറമ്പ് സാദത്തിനെ (28) ആണ് പിടികൂടിയത്

കോഴിക്കോട്: മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് താലൂക്കിൽ കസബ അംശം വെള്ളയിൽ ദേശത്ത് പുതിയ കടവ് ബീച്ച് നാലുകൂടി പറമ്പ് സാദത്തിനെ (28) ആണ് പിടികൂടിയത്.

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ. ദേവദാസും സംഘവും, കോഴിക്കോട് എക്സൈസ് ഇന്റലിജന്റ്സ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ പ്രജിത്ത് എയും ചേർന്നാണ് ഇയാളെ പിടികൂടിയത്.

Read Also : 75ാം വയസില്‍ വീണ്ടും അച്ഛനായി എലോണ്‍ മസ്ക്കിന്റെ പിതാവ്: കുഞ്ഞിന്റെ അമ്മയാരെന്നറിഞ്ഞ് അമ്പരന്ന് ആളുകൾ

ഒറീസയിൽ സ്ഥിരതാമസക്കാരനായ ഏജന്റ് മുഖാന്തിരം കഞ്ചാവ് കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപ്പനക്കാർക്ക് മറിച്ച് വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ഇത്തരത്തിലുള്ള ചെറുകിട വിൽപനക്കാരുടെ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

പ്രിവന്റീവ് ഓഫീസർമാരായ ഷംസുദ്ദീൻ. കെ., പ്രവീൺ കുമാർ.കെ.,വിജയൻ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ദീൻദയാൽ. എസ്.ആർ, ജിത്തു, പി.പി, അർജുൻ.കെ, ഫെബിൻ എൽദോസ് എന്നിവർ ചേർന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button