Latest NewsNewsInternationalGulfQatar

ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടേറിയ വരണ്ട കാറ്റ് വീശും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രാദേശികമായി സിമൂം എന്നറിയപ്പെടുന്ന കാറ്റാണ് ഖത്തറിൽ വീശിയടിക്കുന്നത്. സിമൂം സീസണിലെ കാറ്റ് അന്തരീക്ഷത്തിൽ കനത്ത പൊടിപടലങ്ങൾ ഉയർത്തുമെന്നതിനാൽ ദൂരക്കാഴ്ച കുറയ്ക്കും.

Read Also: നൂപുര്‍ ശര്‍മ്മയ്ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ അജ്മീര്‍ ദര്‍ഗയിലെ ഖാദിം ഗൗഹര്‍ ചിസ്റ്റി അറസ്റ്റില്‍

ജൂലൈ 29 വരെ സിമൂം കാറ്റ് തുടരും. വിഷക്കാറ്റ് എന്നും ഈ കാറ്റ് അറിയപ്പെടാറുണ്ട്. അതേസമയം, രാജ്യത്തെ കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 32 ഡിഗ്രി സെൽഷ്യസുമാണ്. കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 18 നോട്ടിക്കൽ മൈൽ ആയിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

Read Also: വർഷങ്ങളോളം ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ല: സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button