
ജയ്പൂര്‍ : മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ അജ്മീര്‍ ദര്‍ഗയിലെ ഖാദിം ഗൗഹര്‍ ചിസ്റ്റി അറസ്റ്റില്‍. വിവാദ പ്രസംഗത്തില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഗൗഹര്‍ ചിസ്റ്റിയെ ഹൈദരാബാദില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Read Also:ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു
അജ്മീര്‍ ദര്‍ഗയിലെ അഞ്ജുമാന്‍ കമ്മിറ്റിയുടെ തലവനായ സര്‍വര്‍ ചിസ്റ്റിയുടെ മരുമകനാണ് ഗൗഹര്‍ ചിസ്റ്റി. അജ്മീര്‍ ദര്‍ഗയ്ക്ക് മുന്നില്‍ നിന്ന് കൊലവിളി മുദ്രാവാക്യം വിളിക്കുന്ന ചിസ്റ്റിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രവാചക പരാമര്‍ശം നടത്തിയതിന് നൂപുര്‍ ശര്‍മ്മയുടെ തലയറുക്കണമെന്നാണ് ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞത്. ഉദയ്പൂരിലെ തുന്നല്‍ക്കാരന്‍ കനയ്യ ലാലിന്റെ കൊലപാതകികളെ ഗൗഹര്‍ നേരിട്ട് കണ്ടതായി റിപ്പോര്‍ട്ടുണ്ട്.
നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച കനയ്യ ലാലിനെ കൊലപ്പെടുത്തിയതിന് ശേഷം ഇതിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ചിസ്റ്റിയാണ് കൊലപാതകികളോട് ആവശ്യപ്പെട്ടത്. വിവാദ പ്രസംഗം നടത്തിയ ശേഷം കൊലപാതകികളില്‍ ഒരാളായ റിയാസ് അട്ടാരിയെ കാണാന്‍ ചിസ്റ്റി ഉദയ്പൂരിലേക്ക് പോയിരുന്നു. റിയാസ് അട്ടാരി അജ്മീര്‍ ദര്‍ഗയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. കനയ്യ ലാലിനെ കൊലപ്പെടുത്തിയതിന് ശേഷം പ്രതികള്‍ ഗൗഹര്‍ ചിസ്റ്റിയെ കാണാന്‍ അജ്മീരിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത് എന്നും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments