Latest NewsKeralaIndia

വർഷങ്ങളോളം ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡൽഹി: വർഷങ്ങളോളം ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. രാജസ്ഥാൻ സ്വദേശിക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചാണ്‌ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബഞ്ചിന്റെ നിരീക്ഷണം. നാല് വർഷം ഒരുമിച്ചു താമസിക്കുകയും ഒരു കുട്ടി ജനിക്കുകയും ചെയ്ത സാഹചര്യത്തിൽ മുൻ‌കൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന രാജസ്ഥാൻ ഹൈക്കോടതി വിധിയുടെ അപ്പീലിലാണ് സുപ്രീംകോടതി നിരീക്ഷണം.

മുൻ‌കൂർ ജാമ്യം മാത്രമാണ് അനുവദിച്ചത്. കേസ് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ കേരളാ ഹൈക്കോടതിയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. ഒരുമിച്ച് ജീവിച്ച ശേഷം സ്നേഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന പീഡന ആരോപണത്തെ ബലാൽസംഗമായി കാണാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.  അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അഭിഭാഷകൻ നവനീത് എൻ. നാഥിന്‍റെ ജാമ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഇതാണ് സുപ്രീംകോടതിയും ശരിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button