ThrissurLatest NewsKeralaNattuvarthaNews

തെ​രു​വുനാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം : ഒരാൾക്ക് ​ഗുരുതര പരിക്ക്

ചെ​ന്ത്രാ​പ്പി​ന്നി ഹൈ​സ്കൂ​ൾ റോ​ഡ് ജം​ഗ്ഷ​നി​ൽ ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്ര​ത്തി​ൽ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന കു​ണ്ടാ​യി മോ​ഹ​ന​നാ​ണ് തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത്

ക​യ്പ​മം​ഗ​ലം: തെ​രു​വുനാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണത്തിൽ ഒ​രാ​ൾ​ക്ക് പരിക്കേറ്റു. ചെ​ന്ത്രാ​പ്പി​ന്നി ഹൈ​സ്കൂ​ൾ റോ​ഡ് ജം​ഗ്ഷ​നി​ൽ ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്ര​ത്തി​ൽ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന കു​ണ്ടാ​യി മോ​ഹ​ന​നാ​ണ് തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കി​ട​ന്നി​രു​ന്ന​യാ​ളെ നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, തൃ​ശൂ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

അതേസമയം, പ്രദേശത്ത് തെ​രു​വുനാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം തുടർക്കഥയാവുകയാണ്. ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്കുമു​മ്പ് ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് തെ​രു​വുനാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റി​രു​ന്നു. തെ​രു​വുനാ​യ് ശല്യത്തിന് പരിഹാരം വേണമെന്നാവശ്യം പ്രദേശവാസികളുടെ ഇടയിൽ ശക്തമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button