ചെന്നൈ: പാര്‍ലമെന്‍റില്‍ അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കിയതിൽ പ്രതികരിച്ച് തെന്നിന്ത്യൻ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ രംഗത്ത്. ഇത് ജനാധിപത്യത്തെ ഞെരുക്കിക്കളയുമെന്നും നിങ്ങള്‍ ഏകാധിപത്യം തിരികെ കൊണ്ടുവരികയാണോയെന്നും കമലഹാസൻ ചോദിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പ്രസ്താവന പങ്കുവെച്ചത്.
‘മിസ്റ്റര്‍ ഹിറ്റ്ലര്‍, ഇത് ജര്‍മ്മനിയല്ല! ജനാധിപത്യത്തേയും അഭിപ്രായ സ്വാതന്ത്രത്തേയും ഞെരുക്കിക്കളയുന്നതാണ് നടപടി. പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കുന്നത് ജനാധിപത്യത്തിന്റെ ഒരു പ്രത്യേകാവകാശമാണ്. അത് അനുവദിച്ചില്ലെങ്കില്‍, നമ്മുടെ ഭരണഘടനയെ പരിഹസിക്കലാണ്. പ്രധാനമന്ത്രിയും മന്ത്രിമാരും വിമര്‍ശനങ്ങളോടും അഭിപ്രായങ്ങളോടും തുറന്ന സമീപനമല്ല സ്വീകരിക്കുന്നതെങ്കില്‍, രാജാവും മന്ത്രിമാരും വാഴ്ത്തപ്പെടുത്തുന്ന രാജവാഴ്ച്ചയിലേക്ക് ഞങ്ങള്‍ മടങ്ങുകയാണെന്നാണോ അതിനര്‍ഥം?’ -പാര്‍ട്ടി പ്രസ്താവനയില്‍ ചോദിച്ചു.
Read Also: ശ്രീലങ്കയിൽ സർക്കാരിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ ചുംബിക്കുന്ന ദമ്പതികൾ: ചിത്രം വൈറലാകുന്നു
അതേസമയം, പാര്‍ലമെന്‍റില്‍ അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കിയതിനെ തുടർന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വിലക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. അഹങ്കാരി, അഴിമതിക്കാരന്‍, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം തുടങ്ങിയ വാക്കുകളാണ് വിലക്കിയത്. കാപട്യം, കരിദിനം, കഴിവില്ലാത്തവന്‍, അരാജകവാദി തുടങ്ങിയ വാക്കുകള്‍ക്കും വിലക്ക്. ലോക്സഭാ സെക്രട്ടറിയാണ് ഈ വാക്കുകളെ ‘അണ്‍പാര്‍ലമെന്‍ററി’ ആക്കിയത്. ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക് ലെറ്റിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഉള്ളത്. വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശങ്ങള്‍.
Post Your Comments