കൊളംബോ: ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ശ്രീലങ്ക. 22 ദശലക്ഷം ജനങ്ങളുള്ള ഒരു രാജ്യം, കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ഭക്ഷണവും, മരുന്നും, ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ പാടുപെടുന്നത്. വിവിധ ഭാഗങ്ങളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്ത് കനത്ത അരാജകത്വം നിലനിക്കുകയാണ്. ഈ അവസ്ഥയിലും, ശ്രീലങ്കയിൽ നിന്നുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രതിഷേധക്കാരായ ഒരു വലിയ ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തിൽ, ദമ്പതികൾ പരസ്പരം ചുണ്ടിൽ ചുംബിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുക്കുന്നതിലേക്ക് നയിച്ച, സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ശേഷമാണ് ദമ്പതികൾ പരസ്യമായി ചുംബനത്തിൽ ഏർപ്പെട്ടത്.
സാമ്പത്തികവും രാഷ്ട്രീയവുമായ അരാജകത്വം കാരണം പ്രതിഷേധം ശക്തമായ ശ്രീലങ്കയിൽ നിന്നും, പ്രസിഡന്റ് ഗോതബയ രാജപക്‌സെ ബുധനാഴ്ച രാജ്യം വിട്ട് മാലിദ്വീപിലേക്ക് പലായനം ചെയ്തിരുന്നു. ഇതിന് പിന്നാലെ, സ്പീക്കർ മഹിന്ദ യാപ്പ അബേവർധന പ്രധാനമന്ത്രി റനിൽ വിക്രമസിംഗയെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചു. ഇത്, പ്രതിഷേധക്കാരെ കൂടുതൽ പ്രകോപിപ്പിക്കുകയും അവർ സർക്കാർ മാറ്റത്തിനുള്ള ആവശ്യം ശക്തമാക്കുകയും ചെയ്തിരുന്നു.
#SriLanka की बर्बादी और प्रदर्शन के बीच एक तस्वीर ये भी..
सच कहा है किसी ने आग लगे बस्ती में..हम तो अपनी… ? pic.twitter.com/Sgw27pxwlv— Shubhankar Mishra (@shubhankrmishra) July 13, 2022
Post Your Comments