കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,650 രൂപയിലും പവന് 37,200 രൂപയിലുമാണ് വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്.
ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം അഞ്ചിന് പവന് 38,480 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.
കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണ വിലയെത്തി. വ്യാഴാഴ്ച ഉയര്‍ന്ന 160 രൂപയാണ് ഇന്ന് ഇരട്ടിയായി കുറഞ്ഞത്.
Post Your Comments