ThiruvananthapuramNattuvarthaLatest NewsKeralaNews

അ​മ്മ​യെ കൊലപ്പെടുത്താൻ ശ്രമം: മകൻ അറസ്റ്റിൽ

കു​റു​പു​ഴ പ​വ്വ​ത്തൂ​ർ ശാ​ന്തി ഭ​വ​നി​ൽ ച​ന്ദ്രി​ക (63)യെ ​ആ​ക്ര​മി​ച്ച മ​ക​ൻ ശാ​ന്തു​ലാലി (42) നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

പാ​ലോ​ട്: വ​സ്തു വീ​തം​വ​ച്ച് കൊ​ടു​ക്കാ​ത്ത​തി​ന് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ക​മ്പി​പാ​ര കൊ​ണ്ട് കാ​ല് അ​ടി​ച്ചൊ​ടി​ക്കു​ക​യും ചെ​യ്ത മ​ക​ൻ അറസ്റ്റിൽ. കു​റു​പു​ഴ പ​വ്വ​ത്തൂ​ർ ശാ​ന്തി ഭ​വ​നി​ൽ ച​ന്ദ്രി​ക (63)യെ ​ആ​ക്ര​മി​ച്ച മ​ക​ൻ ശാ​ന്തു​ലാലി (42) നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ലോ​ട് പൊലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.​

Read Also : മങ്കി പോക്സ്; അതീവ ജാഗ്രതയിൽ സംസ്ഥാനം: കേന്ദ്രസംഘം ഇന്നെത്തും

അ​മ്മ​യു​ടെ വ​ക 60 സെ​ന്‍റ് സ്ഥ​ലം നേ​ര​ത്തെ മ​ക​ന് എ​ഴു​തി കൊ​ടു​ത്തി​രു​ന്നു. ഇ​തു​പോ​രെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. മു​മ്പും ഇ​യാ​ൾ അ​മ്മ​ക്കെ​തി​രെ ഇ​ത്ത​രം ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ നി​സാ​റു​ദ്ദീ​ൻ, ഉ​ദ​യ​കു​മാ​ർ, രാ​ജേ​ഷ്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെയ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button