തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ നിയമസഭയ്ക്കുള്ളില്‍ വച്ച് അധിക്ഷേപ വാക്കുകളുമായി സിപിഎം നേതാവും തലശേരി എംഎല്‍എയുമായ എ.എന്‍.ഷംസീര്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മോദിക്കെതിരെ കോണ്‍ഗ്രസ് നടപടി എടുത്തില്ലെന്നും ഷംസീര്‍ ആരോപിച്ചു. നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം.
Read Also: പ്രതാപ് പോത്തന്റെ മരണത്തിൽ ദുരൂഹത: മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുകൾ ചർച്ചയാകുന്നു
‘ മേരി ഷെല്ലി ഫ്രാങ്കന്‍സ്റ്റൈനെ സൃഷ്ടിച്ചത് പോലെ കോണ്‍ഗ്രസാണ് മോദി എന്ന രാക്ഷസനെ സൃഷ്ടിച്ചത്. കോണ്‍ഗ്രസ് ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ശരിയായി അന്വേഷിച്ചിരുന്നെങ്കില്‍ മോദി ജയിലില്‍ കിടക്കുമായിരുന്നു. ചിദംബരത്തിന് മോദിയെ ജയിലിലാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അഹമ്മദ് പട്ടേലിന് അതില്‍ താത്പര്യമില്ലായിരുന്നു. മോദിയോടുള്ള മൃദുസമീപനം കാരണം മോദി എന്ന രാക്ഷസന് ഇപ്പോള്‍ കോണ്‍ഗ്രസിനെപ്പോലും വിറപ്പിച്ചിരിക്കുകയാണ്’, ഷംസീര്‍ പറയുന്നു.
അതേസമയം, ഷംസീറിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍ പറഞ്ഞു. ”ആ മനുഷ്യന് സമനില
തെറ്റിയിരിക്കുകയാണ് . ഇതുവരെ ആരെങ്കിലും പറഞ്ഞ് കേട്ടിട്ടുള്ളതില്‍ വച്ച് അങ്ങേയറ്റം അപലപനീയമായ വാക്കാണിത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയായ പ്രധാനമന്ത്രിയെ ആണ് അയാള്‍ അപമാനിച്ചത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. ബോംബ് നിര്‍മ്മാണവും കൊലപാതകങ്ങളുമെല്ലാം നിത്യസംഭവമാണ്. സിപിഎമ്മുകാരാണ് അതിന് ഉത്തരവാദികള്‍. എന്നിട്ട് ആ കൂട്ടരാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാന്‍ ഇറങ്ങിയിരിക്കുന്നത്’, ടോം വടക്കന്‍ പറഞ്ഞു.
Post Your Comments