Latest NewsIndia

ഉദ്ധവ് ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ നിർബന്ധിതനായതാണ് : യശ്വന്ത് സിൻഹ

ഡൽഹി: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിജെപി പ്രസിഡന്റ് സ്ഥാനാർത്ഥിയെ പിന്തുണച്ചതിനു വിശദീകരണവുമായി യശ്വന്ത് സിൻഹ. ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ അദ്ദേഹം നിർബന്ധിതനായതാണ് എന്ന് യശ്വന്ത് സിൻഹ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ ചേർന്നുണ്ടാക്കിയ സഖ്യത്തെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ യുദ്ധം ചെയ്യുന്നത് പ്രതിപക്ഷത്തോടല്ലെന്നും, മറിച്ച് കേന്ദ്രസർക്കാർ എന്ന വൻശക്തിയോടാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഗുവാഹത്തിയിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read: രാജപക്‌സ സിംഗപ്പൂരിലേക്ക് രക്ഷപ്പെട്ടേക്കും: മാലിദ്വീപ് വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത

പ്രാഥമിക ഘട്ടത്തിൽ യശ്വന്ത് സിൻഹയെ പിന്തുണച്ചിരുന്ന ഉദ്ധവ് താക്കറെ, പിന്നീട് എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുകയായിരുന്നു. സ്വന്തം പാർട്ടിയിലെ 16 പാർലമെന്റ് അംഗങ്ങൾ നിർബന്ധിച്ചതിന് തുടർന്നായിരുന്നു ഇത്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമാണ് താൻ ഇങ്ങനെ ചെയ്യുന്നതെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button