മാലി: ശ്രീലങ്കയിൽ നിന്നും രക്ഷപ്പെട്ട പ്രസിഡന്റ് ഗോതബായ രാജപക്സ മാലിദ്വീപ് വിട്ടു പോയേക്കുമെന്നു മുന്നറിയിപ്പുകൾ. ഇതേതുടർന്ന് മാലിദ്വീപ് വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കി.
ബുധനാഴ്ച പുലർച്ചയോടെയാണ് പ്രസിഡന്റ് ഗോതബായ രാജപക്സ മാലിദ്വീപ് വിട്ടു പോയത്. ഇയാൾക്ക് അഭയം കൊടുത്തതിനെ തുടർന്ന് മാലിദ്വീപ് നിവാസികൾ കനത്ത പ്രക്ഷോഭം നടത്തിയിരുന്നു. തന്റെ കുടുംബത്തിന് സുരക്ഷിതമായി ശ്രീലങ്ക വിട്ടുപോകാനുള്ള സൗകര്യം ലഭിക്കണമെന്നും, അതുവരെ താൻ രാജിവെക്കാൻ സന്നദ്ധനല്ലെന്നും രാജപക്സ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, തന്റെ വാക്കുകൾക്ക് അശേഷം വിലകൽപ്പിക്കാതെയാണ് തൊട്ടുപിന്നാലെ കിട്ടിയ സാഹചര്യത്തിൽ അദ്ദേഹം രാജ്യം വിട്ടത്.
Also read: ശ്രീകണ്ഠാഷ്ടകം
ഗോതബായ രാജപക്സയുടെ സഹോദരനും ധനകാര്യ മന്ത്രിയുമായിരുന്ന ബേസിൽ രാജപക്സ രാജ്യം വിട്ടു പോകാൻ ശ്രമിക്കവേ, തടയപ്പെട്ടിരുന്നു. എന്നാൽ, നിലവിൽ അദ്ദേഹവും അമേരിക്കയിലേക്ക് പോയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Post Your Comments