ErnakulamMollywoodLatest NewsKeralaCinemaNewsEntertainment

സസ്പെൻസ് ത്രില്ലർ ‘നീലരാത്രി’: ട്രെയ്‌ലർ പുറത്ത്

കൊച്ചി: ഭഗത് മാനുവല്‍, ഹിമ ശങ്കരി, വൈഗ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ‘നീലരാത്രി ‘ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സംഭാഷണമില്ലാതെ അവതരിപ്പിക്കുന്നു എന്നതാണ് അശോക് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന സവിശേഷത.

പ്രണയത്തിനും സസ്‌പെന്‍സിനും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘നീലരാത്രി’. ഡബ്ല്യു.ജെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബി മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ്.ബി. പ്രജിത് നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യൂസര്‍-ഷിലിന്‍ ഭഗത്.

ഹജ് തീർത്ഥാടനം കഴിഞ്ഞെത്തുന്നവർക്ക് 3 ദിവസത്തിനകം പിസിആർ പരിശോധന നിർബന്ധം: അറിയിപ്പുമായി കുവൈത്ത്

സംഗീതം- അരുണ്‍ രാജ്, എഡിറ്റര്‍- സണ്ണി ജേക്കബ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഖില്‍ സദാനന്ദന്‍, അനൂപ് വേണുഗോപാല്‍, ലൈന്‍ പ്രൊഡ്യൂസര്‍- നോബിന്‍ വര്‍ഗ്ഗീസ്, സിറാജുദ്ദീന്‍, മാനുവല്‍ ലാല്‍ബിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, കല- അനീഷ് ഗോപാല്‍, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം-കുക്കു ജീവന്‍, സ്റ്റില്‍സ്- രഘു ഇക്കൂട്ട്, ഡിസൈന്‍- രമേശ് എം ചാനല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രശാന്ത് കണ്ണൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- എം.കെ. നമ്പ്യാര്‍,ഡി.ഐ- രഞ്ജിത്ത് രതീഷ്, വി.എഫ്.എക്- പോംപ്പി, സ്‌പെഷ്യല്‍ എഫക്ട്‌സ്- ആര്‍.കെ, മിക്‌സ്- ദിവേഷ് ആര്‍.നാഥ്, പി.ആര്‍.ഒ- എ.എസ് ദിനേശ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button