Latest NewsNewsInternationalKuwaitGulf

ഹജ് തീർത്ഥാടനം കഴിഞ്ഞെത്തുന്നവർക്ക് 3 ദിവസത്തിനകം പിസിആർ പരിശോധന നിർബന്ധം: അറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: ഹജ് തീർത്ഥാടനം കഴിഞ്ഞെത്തുന്നവർ 3 ദിവസത്തിനകം പിസിആർ പരിശോധന നിർബന്ധമായും നടത്തണമെന്ന് കുവൈത്ത്. തീർത്ഥാടകർ കുവൈത്തിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് ദിവസത്തിനകം പിസിആർ പരിശോധന നടത്തേണ്ടതാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: സെക്സിനിടയിൽ ബെൽറ്റ് ഉപയോഗിച്ച് അതിക്രമം, കാമുകനെ കുത്തിക്കൊന്ന് കാമുകി

ഇത്തരം പരിശോധനകൾ നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള പരിശോധനാ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താം. ജാബിർ ബ്രിഡ്ജ് പരിശോധനാ കേന്ദ്രം ദിനവും വൈകിട്ട് 5 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുമെന്നും, ജാബിർ അൽ അഹ്മദ് ഹോസ്പിറ്റലിൽ നിന്ന് രാവിലെ 8 മുതൽ രാത്രി 12 വരെ ഈ സേവനം ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

അംഗീകൃത സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിൽ നിന്നും പരിശോധന നടത്താം. പിസിആർ പരിശോധനാ ഫലം, തുടർന്നുള്ള നടപടിക്രമങ്ങൾ എന്നിവ ഇമ്മ്യൂൺ ആപ്പിലൂടെ അറിയിക്കും. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ രാജ്യത്ത് തിരികെ എത്തി 10 ദിവസത്തിനകം ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് ചികിത്സ തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലീം ജനതയാണെന്ന് ഒവൈസി

shortlink

Related Articles

Post Your Comments

Related Articles


Back to top button