ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആദിത്യ ബിർള ഫിനാൻസുമായി കൈകോർത്താണ് പുതിയ മാറ്റത്തിന് എസ്ബിഐ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ‘ആദിത്യ ബിർള എസ്ബിഐ ക്രെഡിറ്റ് കാർഡാണ്’ എസ്ബിഐ പുറത്തിറക്കുന്നത്. രണ്ട് വേരിയന്റുകളിലാണ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചിട്ടുള്ളത്. വിസ പ്ലാറ്റ്ഫോമിൽ ‘ആദിത്യ ബിർള എസ്ബിഐ കാർഡ് സെലക്ട്’, ‘ആദിത്യ ബിർള എസ്ബിഐ കാർഡ്’ എന്നിവയാണ് ക്രെഡിറ്റ് കാർഡ് വേരിയന്റുകൾ. ആദിത്യ ബിർള ക്യാപിറ്റൽ ലിമിറ്റഡിന്റെ വായ്പ ഉപസ്ഥാപനമാണ് ആദ്യത്തെ ബിർള ഫിനാൻസ് ലിമിറ്റഡ്.
ഉപഭോക്താക്കൾക്കായി ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ഉടമകൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കും. ആദിത്യ ബിർള ഗ്രൂപ്പ് കമ്പനികളുടെ ടെലികോം ബില്ലുകൾ, ലൂയിസ് ഫിലിപ്പ്, ദ കലക്ടീവ്, വാൻ ഹ്യൂസെൻ, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട്, അമേരിക്കൻ ഈഗിൾ, പോളോ തുടങ്ങിയ ലൈഫ് സ്റ്റൈൽ സ്റ്റോറുകളിൽ നിന്ന് സാധനം വാങ്ങുമ്പോഴോ, പണമടക്കുമ്പോഴോ ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കും. റിപ്പോർട്ടുകൾ പ്രകാരം, 35 ദശലക്ഷത്തോളം വരുന്ന ഉപഭോക്താക്കൾക്കാണ് ആദിത്യ ബിർള എസ്ബിഐ ക്രെഡിറ്റ് കാർഡ് പ്രയോജനം ചെയ്യുന്നത്.
Also Read: ശ്രീലങ്കയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം റഷ്യയാണെന്ന ആരോപണവുമായി സെലന്‍സ്‌കി
Post Your Comments