തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കീഴിലുള്ള ആരോഗ്യവകുപ്പ് വൻ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഭരണപക്ഷത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും പാരമ്യത്തില്‍ എത്തിയിരിക്കുകയാണെന്നും ഒച്ചവെച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാകില്ലെന്നും, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും വി.ഡി സതീശന് പറഞ്ഞു. അട്ടപ്പാടിയിലെ ആശുപത്രികള്‍ പരിതാപകരമായ അവസ്ഥയിലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Read Also: അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ച് കോൺഗ്രസ്
‘ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. ആശുപത്രികളില്‍ കുട്ടികള്‍ക്കായി വെന്റിലേറ്ററോ, ഇന്‍ക്യുബേറ്ററോ ഇല്ല. കുട്ടികളുടെ ഡോക്ടറില്ല, കാന്റീന് വരെ അടച്ചുപൂട്ടി. ഇത്തരം പ്രശ്നങ്ങളാണ് ഗൗരവകരമായി കൈകാര്യം ചെയ്യേണ്ടത്. ഇതിനിടെ മനോഹരമായി ഇത്തരം കാര്യങ്ങളെല്ലാം ചെയ്തിരുന്ന സൂപ്രണ്ടിനെ അനാവശ്യമായി ആരോഗ്യമന്ത്രി ഇടപെട്ട് സ്ഥലം മാറ്റി. 59 താല്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി വഴിയുള്ള 12 കോടി രൂപ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിക്കാണ് കൊടുത്തത്. ഇതിലെന്താണ് കാര്യം?’- വി ഡി സതീശന് ചോദിച്ചു.
Post Your Comments