തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണത്തെ തുടർന്ന് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വിഷയം തെറ്റായ ദിശയിലേക്ക് വഴി തിരിച്ചുവിട്ട് വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കുട്ടിയുടെ മൃതദേഹം എടുത്തുകൊണ്ട് പോയത് ഊരിനുള്ളിലേക്ക് വാഹനം കടത്താൻ സാധിക്കാത്തതു മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാകൂവെന്നും പോഷകാഹാരക്കുറവ് മൂലമാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയുടെ കാലിൽ എന്തോ കടിച്ച പാടുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് മണ്ണാർക്കാട് എം.എൽ.എ എൻ ഷംസുദ്ദീൻ നൽകിയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Read Also: അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കി: പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച് കോൺഗ്രസ്
‘കുട്ടിയുടെ കുടുംബത്തിന് അടിയന്തിര സഹായങ്ങൾ നൽകിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എല്ലാ വകുപ്പുകളെയും ഏകോപ്പിച്ച് ഊരുകളുടെ വികസനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 2021ല്‍ ശിശു മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അവിടെ സന്ദര്‍ശിച്ചിരുന്നു. പാലക്കാട് എം.പി, മണ്ണാര്‍ക്കാട് എം.എല്‍.എ എന്നിവരെ ഉള്‍പ്പെടുത്തി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. എം.പിയും എംഎല്‍എയും അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ആശുപത്രിയുടെ സേവനം കിട്ടാതെയല്ല കുട്ടി മരിച്ചത്. എല്ലാ മരണവും ഈ രീതിയിലാണെന്ന് കാണരുത്’- മന്ത്രി പറഞ്ഞു.
Post Your Comments