മുംബൈ: അന്താരാഷ്ട്ര മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വീണ്ടും വേദിയാകുന്നു. ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് ടി20 മത്സരങ്ങളിലെ അവസാന മത്സരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ആയേക്കുമെന്നാണ് സൂചന. സെപ്റ്റംബറിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര. അടുത്ത വര്‍ഷം നാലു ടെസ്റ്റുകളുടെ പരമ്പരയും ഓസീസ് ഇന്ത്യയില്‍ കളിക്കും. 2024ല്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പോകും. അവിടെ അഞ്ച് ടെസ്റ്റുകളാണ് കളിക്കുക.
നശിച്ചുതുടങ്ങിയ സ്റ്റേഡിയത്തിന്റെ ഭാഗങ്ങളെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷന്‍ നന്നാക്കിയെടുത്തിരുന്നു. കരസേന റിക്രൂട്ട്‌മെന്റ് റാലി, തെരഞ്ഞെടുപ്പ് പ്രചാരണറാലി എന്നിവക്ക് സ്റ്റേഡിയം വിട്ട് കൊടുത്തതോടെയാണ് കാര്യവട്ടം സ്റ്റേഡിയം നശിച്ചത്. അറ്റകുറ്റപണി നടത്താത്തതോടെ സ്റ്റേഡിയം പൂര്‍ണമായും ഉപയോഗശൂന്യമായി.
Read Also:- കരള്‍ രോഗങ്ങള്‍ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
നേരത്തെ ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒരു മത്സരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടത്താൻ തീരുമാനിച്ചെങ്കിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് നടത്താനായില്ല. രണ്ട് ടി20 ഒരു ഏകദിനവും 10 എ ക്ലാസ് മത്സരങ്ങളും നടന്ന സ്റ്റേഡിയം വീണ്ടും ഒരു അന്താരാഷ്ട്ര മത്സരത്തിന് തയ്യാറെടുക്കയാണ്. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പര ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കുക.
Post Your Comments