Latest NewsUAENewsInternationalGulf

സാമ്പത്തിക സേവന മേഖലയിലെ വിദേശ നിക്ഷേപം: പദ്ധതികളിൽ ഏറ്റവും മുന്നിൽ ദുബായ്

ദുബായ്: സാമ്പത്തിക സേവന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ഏറ്റവും മുന്നിലുള്ളത് ദുബായ്. ലണ്ടൻ, സിംഗപ്പൂർ, ന്യൂയോർക്ക്, പാരിസ് തുടങ്ങിയ രാജ്യങ്ങളെ പിന്നിലാക്കിയാണ് ദുബായ് ഒന്നാം സ്ഥാനത്തെത്തിയത്. ദുബായ് ഇൻവെസ്റ്റ്‌മെന്റ് ഡവലപ്‌മെന്റ് ഏജൻസിയും സാമ്പത്തിക വകുപ്പും പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Read Also: പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി സിഗ്നേച്ചർ ഗ്ലോബൽ ഇന്ത്യ ലിമിറ്റഡ്

ലോകത്തെ മുഴുവൻ നഗരങ്ങളെയും ഉൾപ്പെടുത്തിയുള്ള എഫ്ഡിഐ മാർക്കറ്റ് ഡേറ്റ പ്രകാരമുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ സാമ്പത്തിക സേവനമേഖലയിൽ കഴിഞ്ഞ വർഷത്തെ മാത്രം വിദേശനിക്ഷേപ കണക്കുകൾ പ്രകാരം ഒന്നാം സ്ഥാനത്തുള്ളത് യുകെയാണ്. അമേരിക്ക, സ്വിറ്റ്‌സർലൻഡ്, ഇന്ത്യ, സൈപ്രസ് തുടങ്ങിയവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.

കഴിഞ്ഞ വർഷം ലഭിച്ച എഫ്ഡിഐ പദ്ധതികളിൽ ദുബായിലെ 84 ശതമാനവും മുഴുവൻ ഉടമസ്ഥാവകാശവും സ്വന്തമായുള്ള ഗ്രീൻഫീൽഡ് പദ്ധതികളാണെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

Read Also: ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോര്‍ട്ടുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button