അസം: അസമിൽ സ്‌കൂട്ടർ ഓടിച്ച് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വെള്ളപ്പൊക്കത്തിൽ കനത്ത നാശം വിതച്ച താമുൽപൂരിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് ഹിമന്ത ബിശ്വ ശർമ്മ സ്‌കൂട്ടറിൽ എത്തിയത്. സംസ്ഥാനത്തെ കാച്ചാർ, ചിരാങ്, മോറിഗാവ്, നാഗോൺ, താമുൽപൂർ എന്നീ അഞ്ച് ജില്ലകളിലായി 2,50,300-ലധികം ആളുകളാണ് പ്രളയബാധിതരായി തുടരുന്നത്.
മുഖ്യമന്ത്രിയ്‌ക്കൊപ്പം മറ്റ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഹിമന്ത ബിശ്വ ശർമ്മ സ്‌കൂട്ടർ ഓടിച്ച് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
Took a motor-bike ride to Bagaribari embankment breach site during my visit to Tamulpur. pic.twitter.com/uE4z8TgqV0
— Himanta Biswa Sarma (@himantabiswa) July 14, 2022
Post Your Comments