പാലക്കാട്: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സൈദുൾ ഷെയ്ഖാണ് മരിച്ചത്.
അട്ടപ്പാടി ഷൊളയൂരിൽ ആണ് സംഭവം. വൈദ്യുതി ലൈൻ ഇയാളുടെ ദേഹത്തേക്ക് പൊട്ടി വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
Read Also : ‘ആവശ്യമുള്ളത് ചെയ്യുക’: പോലീസിനും സൈന്യത്തിനും ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ സന്ദേശം: റിപ്പോര്‍ട്ട്
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, നേരത്തെ തകരാറിലായുന്ന വൈദ്യുത കമ്പി പല തവണ ആവശ്യപ്പെട്ടിട്ടും മാറ്റി സ്ഥാപിച്ചില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
Post Your Comments