മഞ്ചേശ്വരം: കണ്ണൂർ സർവ്വകലാശാല ജീവനക്കാർക്കു നേരെ സദാചാര ഗുണ്ടായിസം. മഞ്ചേശ്വരം എൽ.എൽ.എം സെന്ററിലെ വനിതാ ലൈബ്രേറിയനും ഓഫീസ് ജീവനക്കാരനും നേരെയാണ് സദാചാര ഗുണ്ടാ ആക്രമണം ഉണ്ടായത്.
ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ മൂന്ന് പേരടങ്ങുന്ന അക്രമി സംഘം ഇവരെ ഉപദ്രവിക്കുകയായിരുന്നുവെന്ന്, പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 2 പേരെ അറസ്‌റ്റ് ചെയ്തതായും മൂന്നാമത്തെ പ്രതിയ്ക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള കാലാവധി സംബന്ധിച്ച അറിയിപ്പുമായി ഷാർജ മുൻസിപ്പാലിറ്റി
മഞ്ചേശ്വരം ഗോവിന്ദപൈ കോളജിന് സമീപമുള്ള അംബേദ്‌കർ കോളനിയിലെ എസ്.വിജിത്ത് (26), മുഹമ്മദ് മുസ്‌തഫ (43) എന്നിവരെയാണു പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മൂന്നാമത്തെ പ്രതിയായ കൗശിക്ക് ഒളിവിലാണ്. പിടിയിലായവർ നേരത്തെയുണ്ടായ സദാചാര ഗുണ്ടാ അക്രമ കേസിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്‌ച വൈകിട്ട് നടന്ന സംഭവത്തിൽ, കോളജിൽ നിന്ന് മഞ്ചേശ്വരം റെയിൽവേ സ്‌റ്റേഷനിലേക്ക് നടന്നു പോവുകയായിരുന്ന ഇരുവരെയും, മൂന്നംഗ സംഘം ബൈക്കിൽ പിന്തുടരുകയായിരുന്നു. തുടർന്ന്, അസഭ്യം പറയുകയും തടഞ്ഞുവച്ച് കയ്യേറ്റം ചെയ്യുകയും ചെയ്തു. വീഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി. ബഹളം കേട്ട് സമീപത്തുള്ളവർ എത്തിയപ്പോഴാണ് അക്രമികൾ പിന്തിരിഞ്ഞത്. തുടർന്ന് അക്രമികളിൽ രണ്ട് പേരെ പൊലീസ് പിടികൂടി.
Post Your Comments