തിരുവനന്തപുരം: രാജ്യത്ത് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിനാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ജനങ്ങളുടെ ഒരു അവകാശവും ഇല്ലാതാക്കില്ലെന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കയറ്റം കുറവാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാത്തത് കേന്ദ്ര സഹായമുള്ളതിനാലാണെന്ന കെ. സുരേന്ദ്രന്റെ അഭിപ്രായം അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണെന്നും കെ.എന്‍. ബാലഗോപാല്‍ വിമർശിച്ചു.
‘കേരളത്തില്‍ നിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ അര്‍ഹമായ പങ്കുപോലും തിരിച്ചു നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. ഈ സാഹചര്യത്തിലും ഇങ്ങനെയൊക്കെ പറയാന്‍ ചില്ലറ ധൈര്യം പോരാ’, മന്ത്രി പറഞ്ഞു.
‘ജി.എസ്.ടി നടപ്പിലാക്കിയതിനെ തുടർന്ന് സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാനഷ്ടം പരിഹരിക്കുന്നതിനായി കേന്ദ്രം നല്‍കിവന്നിരുന്ന ജി.എസ്.ടി നഷ്ടപരിഹാരം ഈ ജൂണില്‍ നിര്‍ത്തലാക്കി. ഇതോടെ, പ്രതിവര്‍ഷം 12,000 കോടി രൂപയാണ് സംസ്ഥാന വരുമാനത്തില്‍ ഇടിവുണ്ടാകുന്നത്,’ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
Post Your Comments