![](/wp-content/uploads/2018/09/360450451-pmmodi_6.jpg)
പാട്ന: ഇന്ത്യ ലോകശക്തികളിൽ ഒന്നായി മാറിക്കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാർ നിയമസഭയുടെ ശതാബ്ദിയോട് അനുബന്ധിച്ചു നടത്തിയ ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ചയായിരുന്നു ആഘോഷ പരിപാടികൾ നടന്നത്. ലക്ഷ്യബോധത്തോടെയുള്ള ഇന്ത്യയുടെ വികസന പദ്ധതികൾ കാരണം, രാജ്യം ഒരു ആഗോള ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാനാത്വത്തിലെ ഏകത്വം കാരണം, ഇന്ത്യ ഒന്നാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പഞ്ചായത്തീ രാജ് സ്ഥാപനങ്ങളിൽ, സ്ത്രീകൾക്ക് 50% സംവരണം നൽകാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.
ബിഹാറിനെ പ്രധാനമന്ത്രി ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ആദ്യകാല ജനാധിപത്യ നഗരങ്ങളായ വൈശാലിയും ലിച്ഛവിയും ബിഹാറിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നതെന്നും അദ്ദേഹം ഇതിന്റെ തെളിവായി ചൂണ്ടിക്കാട്ടി. ഡോ. രാജേന്ദ്ര പ്രസാദ്, ജഗപ്രകാശൻ നരേൻ, തുടങ്ങി നിരവധി പ്രമുഖർ ജനാധിപത്യത്തിന് നൽകിയ സംഭാവന അദ്ദേഹം പ്രത്യേകം പരാമർശിക്കുകയും ചെയ്തു.
Post Your Comments