വാഷിംഗ്ടണ്‍: സിറിയയിലെ ഐ എസ് കൊടും ഭീകരനെ വധിച്ച് അമേരിക്ക. ഐഎസ് തലവന്മാരില്‍ ഒരാളായ മെബര്‍ അല്‍-അഗലാണ് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിലവില്‍ ഐഎസിന്റെ അഞ്ച് നേതാക്കളില്‍ ഒരാളാണ് അഗല്‍ എന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഭീകരനെ വധിച്ചത്.
Read Also: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും കോടികളുടെ മയക്കുമരുന്ന് പിടികൂടി
സിറിയയിലെ ജിന്‍ഡായിരിസില്‍ വടക്കുകിഴക്കന്‍ മേഖലയിലാണ് ഭീകരരുടെ കേന്ദ്രത്തിന് നേര്‍ക്ക് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്. ‘ഐഎസിന്റെ പതനം ഉറപ്പാക്കും വരെ ഭീകരതയ്ക്കെതിരെ പോരാടും. അഗലിന്റെ മരണം സെന്റ്കോം പ്രതിരോധ വിഭാഗം സ്ഥിരീകരിച്ചു’, കേണല്‍ ജോ ബുച്ചിനോ പറഞ്ഞു.
‘ആഗോളതലത്തില്‍ നിരവധി രാജ്യങ്ങളുടെ സ്വസ്ഥത കെടുത്തുന്ന ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരാണ് ഈ നേതാക്കള്‍. ഇത്തരം തിരിച്ചടികള്‍ വഴി ഭീകര പ്രസ്ഥാന ങ്ങളുടെ ക്ഷമത തകര്‍ക്കലാണ് ലക്ഷ്യം. അഗല്‍ ഇറാഖിലും സിറിയയ്ക്കും പുറത്തും യാത്ര ചെയ്യുന്ന നേതാവാണ്’, കേണല്‍ ജോ വ്യക്തമാക്കി.
Post Your Comments