Latest NewsNewsIndia

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും കോടികളുടെ മയക്കുമരുന്ന് പിടികൂടി

കണ്ടെയ്‌നറിലടങ്ങിയ ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍ക്കിടയിലായിരുന്നു ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്

ഗാന്ധിനഗര്‍: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും കോടികളുടെ മയക്കുമരുന്ന് പിടികൂടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ ലഹരിവേട്ട നടത്തിയത്. മുന്ദ്ര തുറമുഖത്ത് കണ്ടെയ്‌നറില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു ലഹരികള്‍. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ക്ക് വിപണിയില്‍ 376.5 കോടി രൂപ വിലമതിക്കുമെന്ന് പോലീസ് വ്യക്തമാക്കി. 75.3 കിലോ ഹെറോയിനാണ് പരിശോധനയില്‍ പിടികൂടിയത്. ഇവ പഞ്ചാബിലേക്ക് കടത്താന്‍ സൂക്ഷിച്ചവയായിരുന്നു.

Read Also: ‘കുടുംബാംഗങ്ങളെ സുരക്ഷിതമാക്കാതെ രാജിവയ്ക്കില്ല’: വെല്ലുവിളിയുമായി ഗോതബായ

രണ്ടര മാസം മുമ്പാണ് മുന്ദ്ര തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്‌നര്‍ എത്തിയത്. ഇവയില്‍ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്നും പഞ്ചാബിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നുമുള്ള സൂചന ഗുജറാത്ത് എടിഎസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. കണ്ടെയ്നറിലടങ്ങിയ ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍ക്കിടയിലായിരുന്നു ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് ഈ അടുത്ത കാലത്ത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഷിപ്പിംഗ് കണ്ടെയ്നറുകളിലായി മുന്ദ്ര തുറമുഖത്തെത്തിയ ലഹരി വസ്തുക്കളാണ് സംഘം പലപ്പോഴായി പിടിച്ചെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button