
മോസ്കോ: റഷ്യ വിദേശ കമ്പനികളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 47 വൻകിട വിദേശ കമ്പനികളുടെ ആസ്തികളാണ് റഷ്യ പിടിച്ചെടുക്കാൻ തയ്യാറെടുക്കുന്നത്. യുഎസിനോട് കൂറ് പ്രഖ്യാപിച്ച് റഷ്യയിൽ സേവനമവസാനിപ്പിച്ച കോർപ്പറേറ്റ് ഭീമന്മാർ എല്ലാം ഇതോടെ പ്രതിസന്ധിയിലാണ്.
റഷ്യൻ നിരീക്ഷണ സംഘടനയായ മോറൽ റേറ്റിംഗ് ഏജൻസിയാണ് ഈ വാർത്ത പുറത്തുവിട്ടത്. പെപ്സി, ബോയിങ്ങ്, മൈക്രോസോഫ്റ്റ്, ടയോട്ട, ഫോർഡ്, നിസ്സാൻ, സാംസങ്ങ്, പെപ്സികോ, ഷെൽ തുടങ്ങി ബിസിനസ് രംഗത്തെ കുത്തകകളും നിരവധി കമ്പനികളുടെ റഷ്യയിലെ ആസ്തികളാണ് മരവിപ്പിക്കുക.
Also read: വെള്ളം കുടിച്ച ശേഷം ടാപ്പടച്ച് നായ: എല്ലാവർക്കും ഗുണപാഠമായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു
ഉപരോധങ്ങളുടെയും ആസ്തി മരവിപ്പിക്കലിന്റെയും സുനാമിയായിരിക്കും വരാൻ പോകുന്നതെന്ന് ഏജൻസിയുടെ സ്ഥാപകനായ മാർക്ക് ഡിക്സൺ അഭിപ്രായപ്പെടുന്നു. സംഘർഷ സമയത്ത് റഷ്യയിൽ പ്രവർത്തനം സ്തംഭിപ്പിച്ച കമ്പനികൾ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല എന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിലയിരുത്തുന്നത്.
Post Your Comments