തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കാണാതായ സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. കാമുകിയുടെ ബന്ധുക്കളെ പേടിച്ച് ഓടുന്നതിനിടയിൽ യുവാവ് കാൽ തെന്നി കടലിൽ വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം. തെളിവുകളുടെ അടിസ്ഥാനത്തിൽ യുവാവിന്റെ തിരോധാനത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതിചേര്‍ത്തിട്ടുണ്ട്.
Also Read:സൗദി കിരീടാവകാശി സൽമാൻ സൈക്കോപാത്ത്, ലോകത്തിനു തന്നെ അപകടം’ : മുൻ സൗദി ചാരൻ
നരുവാമൂട് സ്വദേശി കിരണിനെയാണ് ശനിയാഴ്ച ഉച്ചയോടെ ആഴിമലയിൽ വച്ച് കാണാതായത്. യുവാവ് കാൽ വഴുതി കടലിൽ വീണതാകാമെന്ന് കരുതി പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് സംഭവത്തിൽ പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് മനസ്സിലായത്.
ആഴിമല ശിവക്ഷേത്രത്തിനടുത്ത് പെണ്‍കുട്ടിയെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് തടയുകയും തുടർന്ന് മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ യുവാവ് ഭയന്ന് ഓടുകയായിരുന്നു. ഇതിനിടയിൽ യുവാവ് കാൽ വഴുതി കടലിൽ വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം. തട്ടിക്കൊണ്ടു പോകലും ദേഹോപദ്രവം ഏല്‍പ്പിക്കലും ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments