Latest NewsIndia

‘പ്രസിഡന്റായാൽ കേന്ദ്രഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കും’: യശ്വന്ത് സിൻഹ

ഡൽഹി: രാഷ്ട്രപതി സ്ഥാനം ലഭിച്ചാൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ വെളിപ്പെടുത്തി പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. കേന്ദ്രഏജൻസികൾ ദുരുപയോഗപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ജൂലൈ 18 ന് നടക്കാൻ പോകുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പ്, കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെയുള്ള യുദ്ധമാണ്. ഞാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, തീർച്ചയായും ഇത്തരം പ്രവണത അവസാനിപ്പിക്കുക തന്നെ ചെയ്യും.’- യശ്വന്ത് സിൻഹ പറഞ്ഞു.

Also read: ‘ചിലർ അത്യാഗ്രഹികളാണ്, ബിജെപി അവരെ വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്നു’: ഗോവ കോൺഗ്രസ് ഇൻചാർജ്

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ മനപ്പൂർവം രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. രാജ്യത്ത് നടക്കുന്നത് എന്തൊക്കെയാണ് എല്ലാവർക്കുമറിയാം. എന്തായാലും, ഇന്ത്യയ്‌ക്ക് ഒരിക്കലും ശ്രീലങ്കയുടെ അവസ്ഥ നേരിടേണ്ടി വരില്ലെന്നും സിൻഹ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button