Latest NewsInternational

കലിന ലേസർ സിസ്റ്റം: ശത്രുഉപഗ്രഹങ്ങളെ തകർക്കുന്ന റഷ്യൻ ആയുധം

മോസ്‌കോ: നവീനമായ ആയുധങ്ങൾ കൊണ്ട് എന്നും പ്രശസ്തമാണ് റഷ്യയുടെ ആയുധശേഖരം. പുറംലോകത്തിന് ചിന്തിക്കാൻ പോലുമാകാത്ത വിചിത്രമായ ആയുധങ്ങൾ പുടിൻ ഭരിക്കുന്ന വിശാലമായ ആ മേഖലയിലുണ്ട്.

ഇപ്പോഴിതാ ആ ശ്രേണിയിലേക്ക് പുതുതായി ചേർക്കപ്പെട്ട ആയുധമാണ് കലിന. ശത്രുക്കളുടെ ഉപഗ്രഹങ്ങൾ തകർക്കാൻ ഉപയോഗിക്കുന്ന കലിന ഒരു ലേസർ വെപ്പണാണ്. റഷ്യൻ ഭൂപ്രദേശത്തിന് മുകളിലൂടെ കടന്നു പോകുന്ന ചാര ഉപഗ്രഹങ്ങളുടെ ക്യാമറക്കണ്ണുകൾ തകർക്കാൻ ശക്തമാണ് ഇവയിലെ ലേസർ രശ്മികൾ. ഈ ആയുധം, അതിന്റെ വികസനത്തിന്റെ അവസാനഘട്ടത്തിലാണ്.

Also read ‘ചിലർ അത്യാഗ്രഹികളാണ്, ബിജെപി അവരെ വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്നു’: ഗോവ കോൺഗ്രസ് ഇൻചാർജ്

എഴുപതുകളിലെ സോവിയറ്റ് യൂണിയന് ഈ ആശയം ഉണ്ടായിരുന്നെങ്കിലും, 2011നാണ് റഷ്യ ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. സെലെൻചുക്സ്ക്യയ്‌ക്ക് പടിഞ്ഞാറെവിടെയോ ആയിട്ടാണ് ഈ ഉപഗ്രഹവേധ ആയുധം സ്ഥാപിച്ചിരിക്കുന്നത്. റഷ്യയുടെ ബഹിരാകാശ നിരീക്ഷണ സംവിധാനമായ ക്രോണയോട് അനുബന്ധമായാണ് ഇത് പ്രവർത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button