KasargodKeralaNattuvarthaLatest NewsNews

ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി : മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു

ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്

കാസര്‍​ഗോഡ്: ജാതകം ചേരാത്തതിനെ തുടർന്ന്, വിവാഹം മുടങ്ങിയ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്.

കുമ്പള സ്വദേശിയുമായി മല്ലിക പ്രണയത്തിലായിരുന്നു. യുവാവിന് ചൊവ്വാദോഷമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ഇവരുടെ വിവാഹം മുടങ്ങി. ഇതിന്റെ മനോവിഷമത്തിലാണ് മല്ലിക വിഷം കഴിച്ചത്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസ്സിൽ കടത്തിക്കൊണ്ടുപോയ കേസിൽ ഡ്രൈവര്‍ അറസ്റ്റില്‍

തുടര്‍ന്ന്, ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മല്ലിക. യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button