ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘സെക്സ് ചെയ്യുമ്പോള്‍ ഉറങ്ങി പോയിട്ടുണ്ടോ?’: വേറിട്ട ചോദ്യവുമായി ദീപ പോൾ

കൊച്ചി: അവതാരകനായും യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരരാണ് സുഹൈദ് കുക്കുവും ഭാര്യ ദീപ പോളും. ‘ഡി ഫോര്‍ ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സുഹൈദ് കുക്കു ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ദീപ പോളിന്റെ യുട്യൂബ് ചാനലിലെ ചില ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ‘നെവര്‍ ഹാവ് ഐ എവര്‍’ എന്ന സെഗ്മെന്റിൽ താരദമ്പതിമാര്‍ക്കൊപ്പം നടന്‍ ലിജോ ലോനപ്പനും പങ്കെടുത്തിരുന്നു.

ദീപ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ലിജോയും കുക്കുവും ചേര്‍ന്ന് മറുപടി പറയുകയായിരുന്നു.
ചോദ്യങ്ങളിൽ ചെറിയ ചില കുത്സിതങ്ങള്‍ ഉണ്ടാവുമെന്ന് ദീപ സൂചിപ്പിച്ചിരുന്നു. ബെറ്റ് വച്ച് തോറ്റിട്ടുണ്ടോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഒത്തിരി തവണ തനിക്കത് സംഭവിച്ചിട്ടുണ്ടെന്ന് ലിജോ പറഞ്ഞു. എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒത്തിരി പെണ്‍കുട്ടികളുടെ ഹൃദയം മോഷ്ടിച്ചിട്ടുണ്ടെന്ന് ലിജോ മറുപടി പറയുന്നു. മാത്രമല്ല അപ്പന്റെ കീശയില്‍ നിന്നും കാശ് അടിച്ച് മാറ്റിയതായും താരം വ്യക്തമാക്കി.

നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണം: പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം

ഫ്ളൈറ്റ് ബുക്ക് ചെയ്തിട്ട് മിസായി പോയിട്ടുണ്ടോ, മദ്യപിച്ച് ഫിറ്റായി കാമുകിയുമായി ദേഷ്യപ്പെട്ടിട്ടുണ്ടോ, ഫേസ്ബുക്കില്‍ ഫേസ് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ആരുടെയെങ്കിലും കല്യാണം മുടക്കിയിട്ടുണ്ടോ, തന്റേത് അല്ലാതെ മറ്റാരുടെയെങ്കിലും അണ്ടര്‍വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ, സെക്സ് ചെയ്യുമ്പോള്‍ ഉറങ്ങി പോയിട്ടുണ്ടോ എന്നൊക്കെയാണ് ദീപ പോളിന്റെ തുടർ ചോദ്യങ്ങൾ.

എന്നാൽ, സെക്സ് ചെയ്യുമ്പോള്‍ ഉറങ്ങി പോയിട്ടുണ്ടോ എന്ന ചോദ്യം കേട്ടപ്പോൾ താരങ്ങൾ ഞെട്ടി. ‘അതെന്ത് ചോദ്യമാണ്. അത് എങ്ങനെയാണെന്ന് വിശദീകരിക്കണം. ഒരുമാതിരി ചോദ്യമായി പോയി. ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പാടില്ല’ എന്ന് കുക്കു മറുപടി നൽകി. ബയോളജിക്കലി സൈന്റിഫിക്കലി ഒരു മനുഷ്യന്റെ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ രക്തയോട്ടം നടക്കുന്ന സമയം അതാണ്. ആ സമയത്ത് എന്തായാലും ഉറങ്ങി പോവില്ല. നമ്മുടെ ശരീരം ചൂടായിരിക്കുന്ന സമയമാണത്,’ എന്ന് ലിജോ മറുപടി പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button