KeralaLatest NewsNews

രഹസ്യ ചര്‍ച്ചകളെല്ലാം രാത്രി ഏഴു മണിക്ക് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമാണു നടത്തിയിരുന്നത്: സ്വപ്ന സുരേഷ്

തിരുവനന്തപുരം: രഹസ്യ ചര്‍ച്ചകളെല്ലാം രാത്രി ഏഴു മണിക്ക് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമാണു നടത്തിയിരുന്നതെന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ തീരുമാനങ്ങളെടുത്തത് ഈ സമയത്താണെന്ന് സ്വപ്ന പറഞ്ഞു. യുഎഇ കോണ്‍സല്‍ ജനറലിനൊപ്പം താനും ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നുവെന്നും, മുഖ്യമന്ത്രിക്കൊപ്പം എം.ശിവശങ്കറും ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

Also Read:പുതിയ താരങ്ങളെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

‘പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടതു സെക്രട്ടറിയേറ്റിൽ വച്ചാണെങ്കിലും ഉദ്യോഗസ്ഥതലത്തിലെടുത്ത പല തീരുമാനങ്ങളും ക്ലിഫ് ഹൗസിലെ രഹസ്യചര്‍ച്ചകള്‍ക്കു ശേഷം മാറ്റിയിരുന്നു. ഈ പദ്ധതിയുടെ കരാര്‍ യൂണിടാക് കമ്പനിക്കു നല്‍കിയതിനു എം.ശിവശങ്കറിനു കോഴയായി ലഭിച്ച ഒരു കോടി രൂപയാണു തന്റെയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലെടുത്ത ബാങ്ക് ലോക്കറില്‍ കണ്ടെത്തിയത്’, സ്വപ്ന വെളിപ്പെടുത്തി.

അതേസമയം, വടക്കാഞ്ചേരി പദ്ധതിക്കു ശേഷം കേരളത്തില്‍ ലൈഫ് മിഷന്റെ ഭാഗമായി നടക്കുന്ന മറ്റു നിര്‍മ്മാണ കരാറുകളും യൂണിടാക്കിനു നല്‍കാന്‍ ശിവശങ്കര്‍ തീരുമാനിച്ചിരുന്നതായി സ്വപ്ന സുരേഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും സിബിഐക്ക് കൈമാറിയതായും, 21ന് ചോദ്യം ചെയ്യല്‍ തുടരുമെന്നും, സ്വപ്ന കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button