അബുദാബി: അൽ മഖ്ത പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂലൈ 12 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. പാലത്തിൽ ഇരുവശത്തേക്കും 2 ലൈനുകൾ വീതം താത്കാലികമായി അടച്ചിടും.
ജൂലൈ 16, ശനിയാഴ്ച രാവിലെ 5.30 വരെയാണ് ഭാഗിക നിയന്ത്രണം. വാഹനമോടിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും ഭാഗിക ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന കാലയളവിൽ ആവശ്യമെങ്കിൽ മറ്റു റോഡുകൾ ഉപയോഗിക്കണമെന്നും ഐടിസി ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
Post Your Comments