ഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളികൾ രാജ്യത്തിന്റെ അഭിമാനത്തിന് വളരെ വലിയ സംഭാവനയാണ് നൽകുന്നതെന്നും അവരുടെ ജോലിയിൽ അഭിമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കെട്ടിടം പണിയുക മാത്രമല്ല, ചരിത്രം സൃഷ്‌ടിക്കുകയുമാണ് നിങ്ങൾ ചെയ്യുന്നതെന്നും പ്രധാനമന്ത്രി തൊഴിലാളികളോട് പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂരയിൽ പതിച്ച ദേശീയ ചിഹ്നം തിങ്കളാഴ്ച, പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു. മൊത്തം 9,500 കിലോഗ്രാം ഭാരവും 6.5 മീറ്റർ ഉയരവുമാണ് വെങ്കലത്തിൽ നിർമ്മിച്ച പ്രതിമയ്ക്ക് ഉള്ളത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ആദ്യത്തെ നാഴികക്കല്ലാണ് മന്ദിരത്തിന്റെ മേൽക്കൂരയിൽ പതിച്ച ദേശീയ ചിഹ്നത്തിന്റെ ഉദ്ഘാടനം.
I had a wonderful interaction with the Shramjeevis who have been involved in the making of the Parliament. We are proud of their efforts and will always remember their contribution to our nation. pic.twitter.com/p4LUFmCTDx
— Narendra Modi (@narendramodi) July 11, 2022
Post Your Comments