ലക്നൗ: ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ, മുഹമ്മദി സെഷൻസ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ത്യൻ പീനൽ കോഡ് പ്രകാരം സെക്ഷൻ 153 ബി, 501 (1) (ബി), 505 (2) എന്നിവ ഉൾപ്പെടെയുള്ള അധിക കുറ്റങ്ങളാണ്, മുഹമ്മദ് സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തെ, ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ മുഹമ്മദ് സുബൈറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്തംബർ 18ന് ജേണലിസ്റ്റായ ആശിഷ് കുമാർ കത്യാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സുബൈറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.
‘പ്രധാനമന്ത്രി ഭരണഘടനാ മാനദണ്ഡങ്ങൾ ലംഘിച്ചു’: ആരോപണവുമായി അസദുദ്ദീൻ ഒവൈസി
ഇന്ത്യയ്‌ക്കെതിരെ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ ഒന്നിപ്പിക്കുന്നതിലും വർഗീയ വിദ്വേഷം വളർത്തുന്നതിലും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പങ്ക് വഹിച്ചതായി കത്യാർ തന്റെ പരാതിയിൽ പറഞ്ഞിരുന്നു. ‘കഴിഞ്ഞ 10 മാസമായി കേസ് കെട്ടിക്കിടക്കുകയാണ്. ഡൽഹി, സീതാപൂർ പോലീസിന് ശേഷം ഇപ്പോൾ ലഖിംപൂർ പോലീസും സുബൈറിനെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്,’ കത്യാർ പറഞ്ഞു.
Post Your Comments