മുംബൈ: നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത ഹാസ്യതാരം ഭാരതി സിങ്ങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയയെയും മുംബൈ കോടതി ഡിസംബര്‍ 4 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സബര്‍ബന്‍ അന്ധേരിയിലെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് എന്‍സിബി ശനിയാഴ്ച ഭാരതി സിങ്ങിനെയും ഭര്‍ത്താവിനെയും ഞായറാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയോടെയാണ് ദമ്പതികളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഡിസംബര്‍ 4 വരെ കോടതി രണ്ട് പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയുടനെ ഇരുവരും ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ തിങ്കളാഴ്ച മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
റെയ്ഡിനിടെ എന്‍സിബി 86.5 ഗ്രാം കഞ്ചാവാണ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് അന്വേഷിക്കുന്ന എന്‍സിബി ശനിയാഴ്ച സിങ്ങിന്റെ ഓഫീസിലും വസതിയിലും റെയ്ഡ് നടത്തിയിരുന്നു.
1,000 ഗ്രാം വരെ കഞ്ചാവ് ചെറിയ അളവായി കണക്കാക്കുന്നുണ്ടെങ്കിലും ഇത് ആറുമാസം വരെ തടവും / അല്ലെങ്കില്‍ 10,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. വാണിജ്യ അളവായ 20 കിലോയോ അതില്‍ കൂടുതലോ കൈവശം വച്ചാല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കും. 20 കിലോയ്ക്ക് താഴെയാണ് അളവെങ്കില്‍ 10 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും.
മയക്കുമരുന്ന് കടത്തുകാരനെ ചോദ്യം ചെയ്യുന്നതിനിടെ ഭാരതി സിങ്ങിന്റെ പേര് ഉയര്‍ന്നിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടിവിയില്‍ നിരവധി കോമഡി, റിയാലിറ്റി ഷോകളില്‍ പ്രത്യക്ഷപ്പെടുന്ന താരമാണ് ഭാരതി സിംങ്.
Post Your Comments