കോഴിക്കോട്: മീന്‍പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. മലപ്രം സ്വദേശി ഷാജു ആണ് മരിച്ചത്.
മാവൂര്‍ ചാലിപ്പാടത്ത് ഇന്നലെ രാത്രി 11 മണിക്ക് ആണ് അപകടം. നെല്‍കൃഷിയും വാഴകൃഷിയുമെല്ലാം ചെയ്യുന്ന പ്രദേശമാണ് ചാലിപ്പാടം. കഴിഞ്ഞ കുറച്ചു ദിവസമായി കോഴിക്കോട് കനത്ത മഴയാണ്. അതിന്റെ ഭാഗമായി മാവൂരിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഈ വെള്ളക്കെട്ടിലൂടെ പോകുന്നതിനിടയിലാണ് തോണി മറിഞ്ഞ് അപകടം സംഭവിച്ചത്.
Read Also : അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കേണ്ട കാലം എന്നേ കഴിഞ്ഞു – സ്വാമി സന്ദീപാനന്ദഗിരി
രണ്ടു പേരും തോണി മറിഞ്ഞ് ചാലപ്പാടത്ത് വീണു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. ഷാജു തോണിയുടെ അടിയില്‍പ്പെട്ടു. തുടര്‍ന്ന്, നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments