KeralaLatest NewsNews

കെ ഫോൺ: ആദ്യഘട്ടത്തിൽ നൽകുന്നത്‌ 40,000 ഇന്റർനെറ്റ്‌ കണക്‌ഷൻ

തിരുവനന്തപുരം; കെ ഫോണിൽ ആദ്യഘട്ടത്തിൽ 40,000 ഇന്റർനെറ്റ്‌ കണക്‌ഷൻ ലഭ്യമാക്കും. 26,000 സർക്കാർ ഓഫീസിലും 14,000 ബി.പി.എൽ കുടുംബത്തിലുമാകും ആദ്യം ഇന്റർനെറ്റ് കണക്ഷൻ എത്തുക. നിലവിൽ ഓരോ അസംബ്ലി മണ്ഡലത്തിലും 100 വീതം ബി.പി.എൽ കുടുംബത്തിനാണ് കണക്ഷൻ നൽകുന്നതെന്നും വൈകാതെ ഒരു ലക്ഷം കുടുംബത്തിനുകൂടി നൽകുമെന്നും കെ.എസ്‌.ഐ.ടി.ഐ.എൽ എം.ഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു.

 

ബി.എസ്‌.എൻ.എല്ലാണ്‌ ബാൻഡ്‌ വിഡ്‌ത്‌ നൽകുക. കെ ഫോൺ നേരിട്ട്‌ സേവനദാതാവാകും. ഇതിനുള്ള ഇന്റർനെറ്റ്‌ സർവീസ്‌ പ്രൊവൈഡർ  ലൈസൻസ്‌ ഉടൻ ലഭ്യമാകും.

 

കെ ഫോണിന്റെ നടത്തിപ്പ്‌ സാധ്യതകളെക്കുറിച്ച്‌ പഠിക്കാൻ ചിഫ്‌ സെക്രട്ടറി ഡോ. വി.പി ജോയ്‌ അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ധന അഡീഷണൽ ചീഫ്‌ സെക്രട്ടറി ആർ.കെ സിങ്‌, ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ഐ.ടി അഡീഷണൽ ചീഫ്‌ സെക്രട്ടറി ബിശ്വനാഥ്‌ സിൻഹ, കേരള സ്‌റ്റേറ്റ്‌ ഐ.ടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌ എം.ഡി ഡോ. സന്തോഷ്‌ ബാബു, ഡിജിറ്റൽ സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സജി ഗോപിനാഥ്‌ എന്നിവർ അംഗങ്ങളാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button