CricketLatest NewsNewsSports

ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. 17 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ്‌ നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തകർപ്പൻ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ് (117) ഇന്ത്യയുടെ ടോപ് സ്‌കോറർ. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മോശമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ഓപ്പണര്‍ പന്തിന്റെ വിക്കറ്റ് നഷ്ടമായി. ടോപ്‌ലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്. അടുത്ത ഓവറില്‍ കോഹ്‌ലിയും മടങ്ങി. അഞ്ചാം ഓവറില്‍ ടോപ്‌ലിയുടെ പന്തില്‍ രോഹിത്തും കൂടാരം കയറി. തുടർന്ന്, ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് സ്കോർ ബോർഡ് ചലിപ്പിച്ചു.

എന്നാൽ, ശ്രേയസ് അയ്യരും വേഗത്തിൽ മടങ്ങി (23 പന്തില്‍ 28). ദിനേശ് കാര്‍ത്തിക് (6), രവീന്ദ്ര ജഡേജ (7), ഹര്‍ഷല്‍ പട്ടേല്‍ (5) എന്നിവരും നിരാശപ്പെടുത്തിയതോടെ സൂര്യകുമാറിന്റെ പോരാട്ടം പാഴായി. രവി ബിഷ്‌ണോയാണ് (2) പുറത്തായ മറ്റൊരു താരം. 19-ാം ഓവറിലാണ് താരം പുറത്താവുന്നത്. 55 പന്തില്‍ ആറ് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ(117) ഇന്നിംഗ്‌സ്. ആവേഷ് ഖാന്‍ (1) പുറത്താവാതെ നിന്നു. റീസെ ടോപ്‌ലി ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് നേടി.

Read Also:- ചർമ്മം തിളങ്ങാൻ തക്കാളി ഫേസ് പാക്കുകള്‍!

നേരത്തെ, ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ് ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ജേസണ്‍ റോയ് (27), ജോസ് ബട്‌ലര്‍ (18), ഫിലിപ് സാള്‍ട്ട് (8) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മൂന്നിന് 84 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍, മലാന്‍- ലിവിംഗ്സ്റ്റണ്‍ സഖ്യം ടീമിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഇരുവരും 84 റണ്‍സാണ് സ്കോർ ബോർഡിൽ കൂട്ടിചേര്‍ത്തത്. 39 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് മലാന്‍ 77 റണ്‍സെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button