ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാള്‍ ഉദ്ഘാടനം ചെയ്തു. അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ മാള്‍ ആണിത്.
Read Also: കടൽക്ഷോഭം നേരിടാൻ 24.25 ലക്ഷം അനുവദിച്ചു: മന്ത്രി ആന്റണി രാജു
ഇരുപത്തിരണ്ടു ലക്ഷം ചതുരശ്ര അടിയാണ് ലക്നൗ ലുലു മാളിന്റെ വിസ്തീര്‍ണം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ് തുടങ്ങിയവയെല്ലാം മാളിലുണ്ട്.
പതിനഞ്ച് റെസ്റ്റോറന്റുകള്‍, കഫേകള്‍, ഫുഡ്കോര്‍ട്ട്, 25 ബ്രാന്‍ഡ് ഔട്ട്ലെറ്റുകള് തുടങ്ങിയവയാണ് ലക്നൗ ലുലു മാളിലെ ആകര്‍ഷണം. വെഡ്ഡിങ് ഷോപ്പിങ് ഏരിയ, ജ്വല്ലറി, പ്രീമിയം വാച്ച് ബ്രാന്‍ഡ് ഷോപ്പുകള്‍ എന്നിവയും ഉണ്ട്. 11 സ്ക്രീനുള്ള പിവിആര്‍ സൂപ്പര്‍പ്ലക്സ് ഈ വര്‍ഷം അവസാനത്തോടെ സജ്ജമാവും.
യുപിയില്‍ വാരാണസി, പ്രയാഗ്രാജ് എന്നിവിടങ്ങളിലും ലുലു മാള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. ഗ്രേറ്റര്‍ നോയ്ഡയില് 500 കോടിയുടെ ഭക്ഷ്യ സംസ്കരണ ഹബ് തുടങ്ങുമെന്നും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments