PalakkadLatest NewsKeralaNattuvarthaNews

പത്തംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍ സ്വദേശി വിനായകനാണ് മരിച്ചത്

പാലക്കാട്: അട്ടപ്പാടിയില്‍ പത്തംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നന്ദകിഷോര്‍ നേരത്തെ മരിച്ചിരുന്നു.

തോക്കിടപാടിന് പണം വാങ്ങി കബളിപ്പിച്ചുവെന്നാരോപിച്ചാണ് കണ്ണൂര്‍ സ്വദേശി വിനായകനെയും സുഹൃത്ത് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോറിനെയും പത്തംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. കേസില്‍ അറസ്റ്റിലായ പ്രതികളായ പത്ത് പേരും റിമാന്റിലാണ്.

Read Also : ദളിത് യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഭര്‍തൃവീട്ടുകാരുടെ ജാതി അധിക്ഷേപം : ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍

അട്ടപ്പാടി താവളം സ്വദേശി അനന്തു, കണ്ടിയൂര്‍ സ്വദേശി ജോമോന്‍, ജെല്ലിപ്പാറ സ്വദേശി അഖില്‍, ദോണിഗുണ്ട് സ്വദേശി രാഹുല്‍ അഗളി സ്വദേശികളായ വിപിന്‍ പ്രസാദ്, മാരി, രാജീവ്, അഷറഫ്, സുനില്‍, ചെര്‍പ്പുളശ്ശേരി സ്വദേശി നാഫി എന്നിവരാണ് അറസ്റ്റിലായത്.

നന്ദകിഷോറിന്റെ സുഹൃത്ത് വിനായകന്‍ ലൈസന്‍സുള്ള തോക്ക് നല്‍കാമെന്ന് പറഞ്ഞ് വിപിന്‍ പ്രസാദില്‍ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. തോക്ക് കിട്ടാതെ വന്നതോടെ വിപിന്‍ പ്രസാദും സുഹൃത്തുക്കളും ജൂണ്‍ 28 മുതല്‍ വിനായകനെ നരസിമുക്കിലെ തോട്ടത്തിലെത്തിച്ച്‌ മര്‍ദ്ദിച്ചു. പിന്നീട് നന്ദകിഷോറിനെയും ഇവിടെയെത്തിച്ച്‌ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button